Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exhuming Bodies

ആദിവാസി ക്രൈസ്തവരുടെ മൃതദേഹം പുറത്തെടുക്കുന്ന സംഭവം; കേസെടുക്കാൻ പോലീസ് തയാറാകുന്നില്ലെന്ന് യുസിഎഫ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ആ​​​ദി​​​വാ​​​സി ക്രൈ​​​സ്ത​​​വ​​​രു​​​ടെ സം​​​സ്ക​​​രി​​​ച്ച മൃ​​​ത​​​ദേ​​​ഹം ബ​​​ല​​​മാ​​​യി പു​​​റ​​​ത്തെ​​​ടു​​​ത്ത് കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ കൊ​​​ണ്ടു​​​പോ​​​യി സം​​​സ്ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് യു​​​ണൈ​​​റ്റ​​​ഡ് ക്രി​​​സ്ത്യ​​​ൻ ഫോ​​​റം (യു​​​സി​​​എ​​​ഫ്).

പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ച മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്ത് കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ അ​​​ക​​​ലെ മ​​​റ​​​വു ചെ​​​യ്യു​​​ന്ന​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ള​​​ല്ലെ​​​ന്നും ഛത്തീ​​​സ്ഗ​​​ഡി​​​ലെ​​​യും ഒ​​​ഡീ​​​ഷ​​​യി​​​ലെ​​​യും ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ​​​യും നി​​​ര​​​വ​​​ധി ആ​​​ദി​​​വാ​​​സി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ത്രം 23 സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ യു​​​സി​​​എ​​​ഫ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​വ​​​യി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഛത്തീ​​​സ്ഗ​​​ഡി​​​ലാ​​​ണ്.

സ്വ​​​ന്തം ആ​​​ചാ​​​ര​​​പ്ര​​​കാ​​​രം മൃ​​​ത​​​സം​​​സ്കാ​​​രം ന​​​ട​​​ത്താ​​​നു​​​ള്ള ആ​​​ദി​​​വാ​​​സി ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കും രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു​​​മാ​​​ണ് ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ല്ലാം വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്ന​​​തെ​​​ന്നും യു​​​സി​​​എ​​​ഫ് ആ​​​രോ​​​പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ക്രൈ​​​സ്ത​​​വ​​​ർ നേ​​​രി​​​ടു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ യു​​​സി​​​എ​​​ഫ് ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 2014 മു​​​ത​​​ൽ 2024 വ​​​രെ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​തി​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​റി​​​ര​​​ട്ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ 4959 അ​​​ക്ര​​​മ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2025ൽ ​​​മാ​​​ത്രം ഇ​​​ത് 700ഓ​​​ളം ആ​​​യി ഉ​​​യ​​​ർ​​​ന്നു. പ​​​ക്ഷേ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ള​​​രെ കു​​​റ​​​വാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നേ​​​രി​​​ട്ട അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ 45 എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. അ​​​തേ​​​സ​​​മ​​​യം, മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ചു ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ 230തില​​​ധി​​​കം കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യും യു​​​സി​​​എ​​​ഫ് ആ​​​രോ​​​പി​​​ച്ചു.

ഛത്തീ​​​സ്ഗ​​​ഡി​​​ലെ ആ​​​ദി​​​വാ​​​സി ക്രൈ​​​സ്ത​​​വ​​​രു​​​ടെ സം​​​സ്കാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി ബു​​​ധ​​​നാ​​​ഴ്ച പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും സം​​​ഘ​​​ട​​​ന വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up